Thursday, October 25, 2012

ഒരു കൂട്ടം  അനുഭവങ്ങള്‍ കുറിപ്പുകള്‍ ആയിരിക്കുന്നു. പല ദിക്കുകളില്‍ നിന്നും ജീവിതത്തിന്റെ  ഈ  നേര്‍ത്ത   നൂല്പാലതിലേക്ക്  വന്നു  ചേര്‍ന്ന ഒരു പറ്റം  ഫിസിക്സ്‌  അധ്യാപകരുടെ  ഒരേ wavelength  ലുള്ള ചിന്തകളും പ്രവര്‍ത്തികളും ഒത്തുചേര്‍ന്നപ്പോള്‍  ഒരു ഇഴ പിരിയാത്ത  ബന്ധത്തിന്റെ  തുടക്കമായി .
മൂല്യ നിര്‍ണയ ക്യാമ്പുകളിലെ  പിരിമുറുക്കങ്ങള്‍ക്കിടയില്‍  അധ്യാപകരുടെ തനതു ശൈലിയില്‍  നിന്നും വേറിട്ട്‌  നിന്ന ഒരു കൂട്ടം  അധ്യാപക സുഹൃത്തുക്കളുടെ വൈവിധ്യമാര്‍ന്ന കുറിപ്പുകള്‍ .
ഫിസിക്സ്‌  കവിതകള്‍

ഈയിടെയായി
മുഖത്തെപ്പോഴുമുള്ള വിഷാദത്തിനു
കാരണമന്വേഷിച്ച സുഹൃത്തിന്
ഫിസിക്സ്‌ -ലെ  സങ്കീര്‍ണതകള്‍ ഒപ്പം
സഞ്ചരിക്കാനുള്ള 
അഭികെന്ട്രബലം ലഭിക്കാതെ
പാതി വഴിയില്‍
സ്പര്‍ശ രേഖയിലുടെ ബാഹ്യപടതിലെതുന്ന
എന്റെ കുട്ടികളെ ഓര്‍ത്ത്  ...